ഒരാളുടെ അശ്രദ്ധക്ക് വിനയായത് മറ്റു രണ്ടുപേർ. ഞെട്ടിപ്പിക്കും അപകട ദൃശ്യങ്ങൾ; വീഡിയോ

നിരത്തുകളിൽ ഉണ്ടാകുന്ന അപകട ദൃശ്യങ്ങൾ പലതും നമുക്ക് ഞെട്ടലുളവാക്കുന്നവയാണ്. എന്നാൽ ഇവയിൽ നിന്നും പലതും പഠിക്കുവാൻ ഉണ്ട് എന്നതാണ് വാസ്‌തവം. പലപ്പോഴും ഒരാളുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങളിൽ ഇരയാകേണ്ടി വരുന്നത് മറ്റുള്ളവരാകും. അത്തരത്തിലുള്ള ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ഇട റോഡിൽ നിന്നും ഒരു ശ്രേദ്ധയുമില്ലാതെ പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടർ യാത്രികൻ ആണ് അപകടമുണ്ടാക്കിയത്. മെയിൻ റോഡിൽ വരുന്ന വാഹനങ്ങളെ ശ്രെദ്ധിക്കാതെ ഇടറോഡിൽ നിന്നും മെയിൻ റോഡിന്റെ നടുവിലേക്ക് സ്കൂട്ടർ ഓടിച്ചു കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതേ സമയം മെയിൻ റോഡിലൂടെ വന്ന ബൈക്ക് യാത്രക്കാരൻ സ്‌ക്യൂട്ടറിൽ ഇടിക്കാതിരിക്കുവാനായി വെട്ടിച്ചു മാറ്റുകയും നിയന്ത്രണം വിട്ട ബൈക് തെട്ടടുത്തുള്ള കടയിൽ ഇടിച്ചു തെറിച്ചു പോകുകുകയുമാണ് ഉണ്ടായതു.

ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ബൈക്കും ഇതിൽ ഇടിച്ചു അപകടമുണ്ടായി. യാത്രികന് മരണം വരെ സംഭവിക്കാവുന്ന ആഘാതത്തിൽ ആണ് അപകടം ഉണ്ടായതു. തെറിച്ചു വീഴുന്ന ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇത്രയും വലിയ ഒരു അപകടത്തിന് കാരണക്കാരൻ ആയിട്ടും യാതൊരു കൂസലുമില്ലാതെ സ്കൂട്ടര് ഓടിച്ചു അവിടെ നിന്നും മുങ്ങുന്ന യാത്രക്കാരനെയും ദൃശ്യങ്ങളിൽ കാണാം.

courtesy : www.manoramaonline.com

Leave a Reply