ആനന്ദ് മഹിന്ദ്ര വരെ XUV 700 ന്റെ ഡെലിവറി വെയ്റ്റിങ് ലിസ്റ്റിൽ.

ലുക്ക് കൊണ്ടും പെര്ഫോമെൻസ് കൊണ്ടും എല്ലാവരുടെയും മനസ്സ് കീഴടക്കിയ ഒരു വാഹനമാണ് മഹിന്ദ്ര അടുത്തിടെ പുറത്തിറക്കിയ XUV 700. ഈ സെഗ്മെന്റിൽ വരുന്ന വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിക്കുന്നതും XUV 700 നു തന്നെയാണ്. വാഹനത്തിന്റെ ആവശ്യകത ഉയർന്നതിനാൽ തന്നെ വളരെ വലിയ ബുക്കിങ് കാത്തിരിപ്പാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതിൽ ഏറെ ശ്രേദ്ധയമായ കാര്യം മഹീന്ദ്രയുടെ ഉടമസ്ഥനായ ആനന്ദ് മഹിന്ദ്ര വരെ ഇപ്പോൾ വാഹനം ബുക്ക് ചെയ്‌തു കാത്തിരിക്കുകയാണ് എന്നുള്ളതാണ്.

ബാഡ്മിന്റൺ താരവും അടുത്തിടെ അന്താരാഷ്ര മത്സരമായ തോമസ് കപ്പ് നേടിയ ടീം അംഗമായ ചിരാഗ് ഷെട്ടി താൻ മഹീന്ദ്രയുടെ XUV 700 ബുക്ക് ചെയ്‌തു കാത്തിരിക്കുകയാണെന്നും അത് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്വിറ്ററിലോടെ ഷെയർ ചെയ്‌തിരുന്നു. ഇതിന് മറുപടിയായി ആണ് ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്‌തത്‌. എക്‌സ്‌യുവി 700 ചാമ്പ്യൻമാരുടെ തിരഞ്ഞെടുപ്പായി മാറുന്നതിനാൽ, കഴിയുന്നതും വേഗം അത് നിങ്ങൾക്ക് ലഭ്യമാക്കാൻ ഞങ്ങൾ കൂടുതൽ പ്രയത്നിക്കേണ്ടിവരും എന്ന് പറയുന്നതിനൊപ്പമാണ് താനും തൻറെ ഭാര്യക്ക് വേണ്ടി വാഹനം ബുക്ക് ചെയ്‌തു ക്യുവിൽ ആണ് എന്ന് പറയുന്നത്.

വാഹനത്തിന്റെ നിർമാണത്തിന് ആവശ്യമായ ചിപ്പുകളും സെമി കണ്ടക്റ്ററുകളുടെയും ലഭ്യതകുറവ് ആണ്
XUV700 -ന്റെ ഡെലിവറികൾ വൈകുന്നതിന് കാരണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ മുൻപ് പറഞ്ഞിരുന്നു. നിലവിൽ ഏഴ് മുതൽ എട്ട് മാസം വരെയാണ് വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ്. മികച്ച ഡിസൈനും ഫീച്ചറുകൾക്കുമൊപ്പം വളരെ കോംപറ്റീറ്റീവായ വിലയാണ് XUV 700 കൂടതൽ ജനപ്രിയമാക്കിയത്. 12.95 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്ഷോർറൂം വില ആരംഭിക്കുന്നത്.


2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര XUV700 ൽ നൽകിയിട്ടുള്ളത്. ഇതിൽ ഡീസൽ എൻജിനിൽ 155 bhp കരുത്തും 360 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ എൻജിനിൽ നിന്നും 200 bhp പവറും 380 Nm ടോർക്കും ലഭിക്കും. വിപണിയിൽ പ്രധാനമായും എംജി ഹെക്ടർ പ്ലസ്, കിയ കാരെൻസ്, ടാറ്റ സഫാരി, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി അൽകസാർ എന്നീ വാഹനങ്ങളുമായി ആണ് മഹീന്ദ്ര XUV700 മത്സരിക്കുന്നത്.

Leave a Reply