സ്കൂട്ടർ വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി.

സ്‌കൂട്ടറുകൾ ഉപയോഗിക്കുന്ന മിക്കവാരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഓടിക്കുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ. ഇന്ന് ലഭ്യമായ എല്ലാ ബ്രാന്റുകളിലുളള മോഡലുകൾക്കും ഈ ഒരു പ്രശ്‌നം സാധാരണയായി കണ്ടുവരുന്നതുമാണ്. ഈ പ്രശ്‌നത്തിനുള്ള വളരെ ഫലപ്രദവും നിസ്സാരമായി ചെയ്യാവുന്നതുമായ ഒരു പ്രതിവിധിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി വാഹനം സ്റ്റാർട്ട് ചെയ്‌തു ചെറിയ സ്പീഡിൽ ഓടി തുടങ്ങുമ്പോൾ തന്നെ വൈബ്രേറ്റ് ചെയ്യുന്നതാണ്. എന്നാൽ വണ്ടി കൂടുതൽ RPM ൽ സ്പീഡ് കൂടുമോൾ വൈബ്രേഷൻ കുറയുന്നതും കാണാം.

ഇതിന്റെ കരണമെന്തെന്നാൽ സ്‌കൂട്ടറുകളിൽ പവർ ട്രാൻസ്മിഷനായി ഉപയോഗിക്കുന്നത് CVT ടൈപ്പ് ട്രാൻസ്മിഷൻ ആണ്. എൻജിനിൽ നിന്നുമുള്ള കറക്കം ക്ലച് ബെല്ലിലേക്ക് എത്തിക്കുന്നതിനായി ക്ലച് പാടുകൾ നൽകിയിട്ടുണ്ട്. എൻജിന്റെ RPM കൂടുന്നതിനനുസരിച്ചാണ് ഈ പാടുകൾ ക്ലച് ബല്ലുമായി കൂടുതൽ പിടുത്തത്തിൽ വരുന്നത്. അതിനാൽ തന്നെ ചെറിയ RPM ൽ എൻജിൻ കറങ്ങുമ്പോൾ ക്ലച്ച് പാടുകൾ ക്ലച് ബില്ലിൽ ഗ്രിപ്പ് ചെയ്‌തു കൊണ്ടായിരിക്കും പിടിക്കുക.

ഇങ്ങനെയുള്ളപ്പോൾ ആണ് വാഹനം കൂടുതൽ വൈബ്രേഷൻ ഉണ്ടാകുന്നത്. സാധാരണ ഒരു സർവീസ് സെന്ററിൽ ഈ പ്രശ്‌നത്തിനായി സമീപിക്കുകയെണെങ്കിൽ എൻജിൻ അഴിച്ചു ക്ലച്ച് പാടുകൾ സാൻ പേപ്പർ ഉപയോഗിചു ഉറച്ചു ക്‌ളീൻ ചെയ്‌തു ഇടാറാണ് ചെയ്യുക. എന്നാൽ എൻജിൻ അഴിക്കാതെ തന്നെ ഈ ക്ലച് പാടുകൾ പോളിഷ് ചെയ്യുന്നതിന് ഒരു വഴിയുണ്ട്. അതിനായി സ്‌കൂട്ടറിന്റെ ബ്രേക്ക് പിടിച്ചു കൊണ്ട് അൽപ്പനേരം ആക്‌സിലറേറ്റർ കൊടുത്താൽ മതിയാകും. ഈ സമയം ക്ലച് പാഡ് ക്ലച് ബില്ലിൽ ഉരഞ്ഞു പോളിഷ് ചെയ്‌ത ഫലം ലഭിക്കുന്നു. ഇത് എങ്ങെനെയുന്നു വിശദമായി മനസ്സിലാക്കാൻ ചുവടെയുള്ള വീഡിയോ കാണാം.

Leave a Reply