ഒരു കിലോമീറ്റർ ഓടുവാൻ ഒരു രൂപ ചെലവിൽ അംബാസഡർ EV

വാഹനലോകത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളിൽ ആണ് എന്ന തിരിച്ചറിവ് എല്ലാ വാഹന നിർമാതാക്കളെയും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിയുന്നതിനു നിർബന്ധിതമാക്കി. അതിനാൽ തന്നെ എല്ലാ വാഹന നിർമാതാക്കളും അവരുടെ ഇലക്ട്രിക് വാഹനങ്ങളെ വിപണിയിൽ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളിലുമാണ്. അന്താരാഷ്ട്ര വിപണിയിൽ ടെസ്‌ല പോലുള്ള ബ്രാന്റുകൾ അവരുടെ വിവിധ മോഡലുകളെ ഇതിനോടകം തന്നെ വിപണിയിൽ എത്തിച്ചിട്ടുമുണ്ട്.

ഇന്ത്യയിൽ ടാറ്റ, മഹിന്ദ്ര തുടങ്ങിയ നിർമാതാക്കൾ അവരുടെ വാഹങ്ങളെ വിപണിയിൽ എത്തിക്കുകയും ചെയ്‌തു കഴിഞ്ഞു. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ ഒരു EV വാഹനത്തിനെ നിരത്തിലെത്തിക്കുന്നതു ഉപഭോക്താവിനെ വലിയ സാമ്പത്തിക ചിലവ് വരുത്തുന്നുണ്ട്. ഇവിടെയാണ് നിലവിലുള്ള ഡീസൽ പെട്രോൾ വാഹനങ്ങളെ ഇലക്ട്രിക് വാഹനമാക്കി മാറ്റാവുന്ന ഇലക്ട്രിക് കിറ്റുകൾ എത്തുന്നത്.

ഇതിലൂടെ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഡീസൽ, പെട്രോൾ എൻജിൻ വാഹനത്തെ റെട്രോഫിറ്റ് ചെയ്‌തു നവീകരിക്കാവുന്നതാണ് ചെയുന്നത്. ഈ സിസ്റ്റം ഉപയോഗിച്ച് നവീകരിച്ച ഹിന്ദുസ്‌ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ കാറിനെ ആണ് ഇവിടെ പരിചയപ്പെടുന്നത്. അംഗമാലിയിൽ സ്ഥിതിചെയ്യുന്ന ഹീ-മാൻ ഓട്ടോ റോബോപാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇങ്ങനെ ഒരു വാഹനത്തെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വാഹനത്തിന്റെ എൻജിൻ നീക്കം ചെയ്‌ത ശേഷം ഇലക്ട്രിക് മോട്ടറിനെ സ്ഥാപിച്ചിരിക്കുകാണ് ഇവിടെ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ബൂട്ടിലും എൻജിൻ റൂമിലുമായി ബാറ്ററികൾ ഘടിപ്പിച്ചു. 22 ലെഡ് ആസിഡ് ബാറ്ററികളാണ് ഇതിനായി എടുത്തിരിക്കുന്നത്. ഇതിൽ നിന്നും 20 കിലോവാട്ട് പവർ ഉത്പാദിപ്പിക്കുന്നു. ഈ വാഹനത്തിനു 12 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിക്കാനുമാകും എന്നും കമ്പനി അവകാശപ്പെടുന്നു. 100 കിലോമീറ്റർ ആണ് വാഹനത്തിന്റെ ദൂര പരിധി.

Leave a Reply