വരുന്നൂ പുത്തൻ രൂപത്തിൽ അംബാസഡർ 2.0;

ഇന്ത്യൻ നിരത്തുകൾ ഒരു കാലത്തു അടക്കിവാണിരുന്ന അംബാസിഡർ എന്ന കാർ ഓരോ ഇന്ത്യക്കാരന്റെയും സ്വാകാര്യ അഹങ്കാരം കൂടെ ആയിരുന്നു. ഹിന്ദുസ്ഥാൻ മോട്ടേഴ്‌സ് എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കാർ കമ്പനിയാണ് ഈ കാറുകൾ നിർമിച്ചിരുന്നത്. അന്നത്തെ പ്രധാന മന്ത്രി മുതൽ സാധാരണക്കാരൻ വരെ ഉപയോഗിച്ച കാർ എന്ന വിശേഷണവും അംബാസിഡറിനുണ്ട്. ഇന്ത്യയിൽ അംബാസിഡറിന്റെ ജൈത്ര യാത്ര തുടങ്ങുന്നത് 1960 മുതലാണ്.

അന്ന് മുതൽ 1980 വരെ ഇന്ത്യൻ നിരത്തുകളിൽ എതിരാളികളില്ലതെ അംബാസിഡറിന്റെ തേരോട്ടം തുടർന്നു. എന്നാൽ മാരുതി 800 എന്ന കുഞ്ഞൻ കാർ 1980 ൽ മാരുതി വിപണിയിൽ കൊണ്ട് വന്നതോട് കൂടെ അംബാസിഡറിന് അതൊരു എതിരാളിയായി.പിൻകാലത്തു പല കമ്പനികളുടെ പല മോഡലുകൾ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുറപ്പിച്ചു. ഇതോടെ അംബാസിഡറിന്റെ ഡിമാന്റ് കുറച്ചുവെങ്കിലും 2014 വരെ ഇവർ കാറുകൾ നിർമിച്ചു വിപണിയിൽ കൊണ്ടുവന്നിരുന്നു.

എന്നാൽ കാലം മാറുന്നതിനൊപ്പം മാറാൻ കൂട്ടാക്കാതിരുന്ന അംബാസിഡറിന്റെ യുഗം ഇവിടെ അവസാനിക്കുകയായിരുന്നു. എന്നിരുന്നാലും ഒരു കാലത്തു ഓരോ ഇന്ത്യക്കാരന്റെയും ഇഷ്ടവാഹനമായിരുന്ന ഈ കാറിനോട് ഒരു പ്രേത്യേക സ്നേഹം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഓരോ വാഹന പ്രേമിയും. അംബാസിഡർ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരും നമുക്കിടയിൽ ഏറെയാണ്. എന്നാൽ അംബാസിഡർ തന്റെ ആ പഴയ പ്രൗഢി വീണ്ടെടുക്കാൻ ഉള്ള സാധ്യതകളാണ് വാഹനലോകത്തു നിന്നുമുള്ള പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.

കാര്‍ ദേഖോ എന്ന ഓട്ടോപോർട്ടൽ റിപ്പോർട് ചെയ്യുന്നത് അനുസരിച്ചു പുതിയ അംബാസഡറിന്റെ ഡിസൈനും എൻജിനുമെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ്. PSA എന്ന ഗ്രൂപ് ആണ് വാഹനത്തെ തയ്യാറാക്കുന്നത്. ആദിത്യ ബിർള കമ്പനിയുടെ ഉടമസ്ഥതയിൽ ആയിരുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അവകാശം ഇതിനോടകം തന്നെ PSA സ്വന്തമാക്കിയിരുന്നു. ഇലക്ട്രിക്ക് കാർ ആയി ആയിരിക്കും പുതിയ അംബാസിഡർ എത്തുക എന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു.

വാഹനസംന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply