15 വർഷങ്ങൾക്ക് ശേഷം കാടുകയറി കിടന്ന അംബാസിഡർ സ്റ്റാർട്ട് ചെയ്‌തപ്പോൾ

അംബാസിഡർ എന്ന വാഹനത്തോട് ഓരോ ഇൻഡ്യാക്കാരനുമുള്ള വൈകാരിക ബന്ധം വളരെ വലുതാണ്. ഒരു കാലത്തു ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന ഈ വാഹനം ഇപ്പോൾ ഇൻഡ്യാക്കാരുടെ ഹൃദയങ്ങളിലാണ് ഉള്ളത്. അതിന്റെ ഒരു പ്രധാനകാരണം ആദ്യത്തെ ഇന്ത്യൻ വാഹനമായതിനാലാകും. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഏതൊരു അംബാസിഡർ ആരാധകനും ഏറെ ഇഷ്ടമാകുന്ന ഒന്നാണ്. 15 വർഷമായി എടുക്കാതെ കാടു കയറികിടന്ന വാഹനത്തിന്റെ സ്റ്റാർട്ട് ചെയ്യുന്നതാണു.

1990 മോഡലിൽ ഉള്ള വാഹനമാണ് ഇവിടെ സ്റ്റാർട്ട് ചെയ്യുന്നത്. നിലവിൽ റണ്ണിങ് കണ്ടിഷനിൽ ഉള്ള വാഹനം ടാക്‌സും റീറെസ്റ്റും പെന്റിങ് ആയതിനാൽ നിരത്തിലിറക്കാൻ കഴിയാതെ ഇടേണ്ടിവന്ന ഒരു വാഹനമാണിത്. പുറമെ ഉള്ള കാഴ്ച്ചയിൽ തന്നെ മഴയും വെയിലുമേറ്റ് വാഹനത്തിന്റെ ബോഡി ഒരുഭാഗവും നശിച്ചിരിക്കുകയാണ്. 15 വർഷങ്ങൾക്ക് മുൻ നിർത്തി ഇട്ടിരിക്കുന്ന അതെ അവസ്ഥയിൽ തന്നെ വാഹനം ഇപ്പോഴും കിടക്കുകയായിരുന്നു.

വാഹനത്തിന്റെ നിലവിലെ അവസ്ഥ വിഡിയോയിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാകുന്നതാണ്. മെറ്റഡോർ 305 എന്ന എൻജിനാണ് ഈ വാഹനത്തിനുള്ളത്. എൻജിൻ ഭാഗങ്ങളിലും കാര്യമായ തുരുമ്പ് കാണാൻ കഴിയും. നാലു ടയറുകളും അഴിച്ചുമാറ്റിയ അവസ്ഥയിലാണ് വാഹനം കിടപ്പുണ്ടായിരുന്നത്. അതിനാൽ തന്നെ ആദ്യം കാറിൽ ടയറുകൾ ഘടിപ്പിച്ചു. ഏതൊക്കെ ചെയ്യുമ്പോഴുമീ വാഹനം സ്റ്റാർട്ട് ആകും എന്ന യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.

റേഡിയേറ്റർ ലീക്ക് ആയി വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. എൻജിൻ ഓയിൽ ആവശ്യത്തിനുള്ളതിനാൽ ഒഴിച്ചുകൊടിക്കേണ്ടി വന്നില്ല. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും പിന്മാറാതെ തന്നെ ശ്രമം തുടർന്നു.
12 V ബാറ്ററി ആദ്യം ഉപയോഗിച്ചത് എന്നാൽ അത് വേണ്ടത്ര പവർ കിട്ടാത്തതിനാൽ മറ്റൊരു ബാറ്ററി കൂടി ബന്ധിപ്പിച്ചു വീണ്ടും സ്റ്റാർട്ട് ചെയ്യനുള്ള ശ്രമം തുടങ്ങി. കുറച്ചു അധിക നേരം ക്രങ് ചെയ്‌തപ്പോൾ വാഹനം സ്റ്റാർട്ട് ആയി. ഒടുവിൽ വാഹനം സ്റ്റാർട്ട് ആയതു കാണുമ്പോൾ ഏതൊരു വാഹനപ്രേമിക്കും അത് വലിയ സന്തോഷം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

https://youtu.be/Xjcjy7u77vo
വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply