ABS എങ്ങനെ സംരംക്ഷണം തരുന്നു

ഇന്ന് നിരത്തിൽ ഇറങ്ങുന്ന എല്ലാ വണ്ടികളിലും ഉള്ള ഒരു സുരക്ഷാ ക്രമീകരണമാണ് ABS ബ്രേക്കിങ്. എന്നാൽ എന്താണ് ABS ബ്രേക്കിങ് എന്ന് നിങ്ങളിൽ പലർക്കും അറിയണമെന്നില്ല. എങ്ങനെയാണ് ABS ബ്രേക്കിങ് വാഹങ്ങളിൽ സുരക്ഷാ വർധിപ്പിക്കുന്നതെന്നും ABS ന്റെ പ്രവർത്തനവുമാണ് ഇവിടെ വിവരിക്കുന്നത്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നാണ് ABS എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പേരിൽ ഉള്ളത് പോലെ തന്നെ ബ്രേക്ക് ചെയ്യുബോൾ വീൽ ലോക്ക് ആകാതിരിക്കുവാനുള്ള ഒരുസംവിധാനം. ഇനി എന്തിനാണ് ഇതു വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ഗതിയെ നിയന്ദ്രിക്കുന്നതു സ്റ്ററിങ് ഉപയോഗിച്ച് കൊണ്ടാണെന്ന് എല്ലാവർക്കുമറിയാമല്ലോ. നിങ്ങൾ ഒരു മഴ നനഞ്ഞ റോഡിലൂടെ വേഗതയിൽ വാഹന ഓടിച്ചുകൊണ്ട് പോകുന്നതിനിടയിൽ പെട്ടെന്ന് ബ്രേക്ക് ചവുട്ടുകയെങ്കിൽ കാറിന്റ നിയന്ത്രണം വിട്ടു അപകടമുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. വേഗത്തിൽ ഓടുന്ന കാറിൽ പെടുന്നനെ ബ്രേക്ക് ചെയ്യുമ്പോൾ വീലുകൾ സ്വാഭാവികമായും ലോക് ആകുകയും നിരങ്ങി മുന്നിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ സ്റ്റിയറിംഗ് ഉപയോഗിച്ച് കൊണ്ട് കാറിന്റെ ഗതി നിയത്രിക്കുവാൻ വാഹനം ഓടിക്കുന്ന ആൾക്ക് കഴിയില്ല.

വാഹനം ഓടിക്കൊണ്ടിരുന്ന ദിശയിലേക്ക് തന്നെ നിരങ്ങി നീങ്ങികൊണ്ടിരിക്കും. ഈ അവസരത്തിലാണ് ABS ബ്രേക്കിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ഇത് വാഹനത്തിന്റെ വീൽ ലോക് ആക്കാതെ ബ്രേക്കിനെ ഇടവിട്ട് പിടിക്കുന്നു. അതുമൂലം വാഹനത്തിന്റെ വീൽ ലോക്ക് ആകാതെ തന്നെ വാഹനത്തിന്റെ വേഗം കുറയുകയും നിയന്ത്രണം നഷ്ടമാകാതിരിക്കുകയും ചെയ്യുന്നു. അതോടോപ്പം തന്നെ ബ്രേക്കിങ് ഡിസ്റ്റൻസ് കുറക്കുവാനും ABS ബ്രേക്കിങ് സഹായകരമാകുന്നു. ABS ബ്രേക്കിങിന്റെ പ്രവർത്തനം കൂടുതൽ വിശദമായി ചുവടെയുള്ള വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

Leave a Reply