5 ലക്ഷത്തിൽ താഴെ വില വരുന്ന 7 ഹാച്ച്ബാക്ക് കാറുകൾ

സ്വന്തമായി വാഹനം ഇല്ലെങ്കിൽ ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഈ ആഗ്രഹം മനസ്സിൽ തന്നെ സൂക്ഷിക്കും. ഒരു തുടക്കരാണ് വാങ്ങാൻ പറ്റിയ ഇന്ന് വിപണിയിലുള്ള 5 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന കുറച്ചു വാഹനങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് പരിചയപെടാം. 1. RENAULT KWID (RXE) : RENAULT റ്റിന്റെ എൻട്രി ലെവൽ വാഹനമാണ് ക്വിഡ്. 799 CC എൻജിൻ കപ്പാസിറ്റിയുള്ള ഈ വാഹനത്തിനു 53.5 BHP ആണ് മാക്സിമം പവർ.

പെട്രോൾ വാഹനമായ ക്വിഡിന് ലഭിക്കുന്ന മൈലേജ് 25.67 കിലോമീറ്റർ/ ലിറ്ററാണ്. ഈ വാഹനത്തിന്റെ വില 3.63 ലക്ഷം രൂപയാണ്. 2. MARUTHI S -PRESSO (STD) : 998 CC പെട്രോൾ എഞ്ചിനിലുള്ള ഈ വാഹനത്തിനു 67 BHP പവറും 90 NM ടോർക്കും പ്രൊഡ്യൂസ് ചെയ്യുന്നു. 2 എയർബാഗ് ABS എന്നീ സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തിൽ ഉൾപെടുത്തിയുട്ടുണ്ട്. 21.4 കിലോമീറ്റർ മൈലേജ് ആണ് ഈ വാഹനത്തിനു മാരുതി അവകാശപ്പെടുന്നത്.3.70 ലക്ഷം രൂപ മുതൽ ഈ വാഹനം വാങ്ങാവുന്നതാണ്.

3. DATSUN GO : 3.77 ലക്ഷം രൂപ മുതലാണ് DATSON GO ക്ക് വരുന്ന വില. 1198 CC പ്രെട്രോൾ എൻജിനിൽ വരുന്ന ഈ വാഹനത്തിനു 67 BHP പവർ നൽകാൻ കഴുയുന്നു. 104 NM ടോർക്കും എൻജിൻ നൽകുന്നു. 19.83 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ് ഈ വാഹനത്തിനു ലഭിക്കുന്നത്. 4. TATA TIAGO (XE) : 1199 CC കപ്പാസിറ്റുയുള്ള പെട്രോൾ എൻജിനാണ് TIAGO ക്ക് ഉള്ളത്. ഈ എൻജിൻ 83 BHP പവറും 110 NM ടോർക്കും കറുത്ത് നൽകുന്നു. ഡ്രൈവർ എയർ ബാഗ്, പാസഞ്ചർ എയർബാഗ് ABS ബ്രേക്കിന് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തിൽ ലഭ്യമാണ്.4.60 ലക്ഷം മുതലാണ് TIAGO യുടെ വില ആരംഭിക്കുന്നത്.

5 HYUNDAI SANTRO (ERA) : ഹ്യണ്ടായിയുടെ എൻട്രി ലെവൽ വാഹനമായ SANTRO യുടെ വില ആരംഭിക്കുന്നത് 4.57 ലക്ഷം രൂപ മുതലാണ്.1086 CC പെട്രോൾ എൻജിനുള്ള ഈ വാഹനം 63 BHP പവറും 90 NM ടോർക്കുമാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. 20.3 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ് ഈ വാഹനത്തിനു ലഭിക്കുന്നത്. 6. MARUTHI SUZUKI WAGON R : 4.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില വരുന്നത്. 998 CC എൻജിൻ കാപ്പസിറ്റ്‌യുള്ള WAGON R നു 67.07 BHP പവർ കരുത്തും 90 NM ടോർക്കുമാണ് ഉള്ളത്. 22.5 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ് ഈ വാഹനത്തിനു കമ്പനി അവകാശപ്പെടുന്നത്. 7.

7. MAHINDRA KUV 100 : 1198 CC എൻജിനുള്ള ഈ വാഹനത്തിന് 83 BHP പവറും 110 NM ടോർക്കും ലഭിക്കുന്നു. 18.15 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ് KUV 100 നു മഹീന്ദ്ര അവകാശപ്പെടുന്നത്. 4.88 ലക്ഷം രൂപ മുതൽ ഈ വാഹനം വാങ്ങാവുന്നതാണ്. 5 ലക്ഷത്തിൽ താഴെ വില വരുന്ന ഈ വാഹനങ്ങളിൽ നിങ്ങൾക് ഏറ്റവും ഇഷ്ടമായ വാഹനം ഏതാണ് എന്ന് കമന്റ് ചെയ്യൂ. കൂടതെ ഈ പോസ്റ്റ് ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഉപകാരമായേക്കാം.

Leave a Reply