5 ലക്ഷം മുതൽ വിലവരുന്ന 5 SUV വാഹനങ്ങൾ

ഇന്ന് യുവാക്കൾക്കിടയിൽ ഏറെ ഡിമാന്റ് ഏറിവരുന്ന വാഹനം SUV ശ്രേണിയിൽ വരുന്ന കാറുകളാണ്. ഏതു തരത്തിലുള്ള നിരത്തുകളിലൂടെയും അനായാസം ഓടിച്ചുകൊണ്ട് പോകാം എന്ന ഒരു കാരണം കൊണ്ട് തന്നെയാണ് SUV ടൈപ്പ് വാഹനങ്ങൾക്ക് ഡിമാന്റ് ഏറിവരുന്നത്. ഇന്ന് ഇവിടെ പരിചയപ്പെടുന്നത് പുതുതായി വിപണിയിലേക്ക് എത്തുന്ന 5 ലക്ഷം മുതൽ 7 വരെ വില തുടങ്ങുന്ന SUV വാഹനങ്ങളാണ്. 1. NISSAN MAGNITE : 1 ലിറ്റർ ടർബോ ചാർജർ പെട്രോൾ എൻജിനിൽ എത്തുന്ന ഈവാഹനം 100 BHP പവർ വരെ ലഭിക്കുന്നതാണ്. നിസാന്റെ പ്രീമിയം കാറുകളിൽ ഉള്ള 360 ഡിഗ്രി ക്യാമറ ഈ കാറിന്റെ ഫുൾ ഓപ്ഷൻ വേറിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.5 ലക്ഷം മുതലായിരിക്കും ഈവാഹനത്തിന്റെ വില ആരംഭിക്കുന്നത്.

2. RENAULT TRIBE : കോംപാക്ട് SVU സെഗ്മെന്റിൽ എത്തുന്ന ഈ വാഹനത്തിൽ 1 ലിറ്റർ പെട്രോൾ എൻജിനും, 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെയും ഓപ്ഷനുകൾ ഉണ്ടാകും. ഇന്റീരിയറിലും ഏക്സ്റ്റീരിയറിലും ഒട്ടനവധി മാറ്റങ്ങളുമായാണ് ഈ വാഹനം എത്തുന്നത്. 3 Tata HBX : 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച ഈ വാഹനം 1.2 ലിറ്റർ ഡീസൽ എൻജിനിലായിരിക്കും എത്തുന്നത്. ടാറ്റയുടെ എക്‌സ്‌പോ പവലിയനിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു മോഡലായിരുന്നു HBX എന്ന അവരുടെ കോൺസെപ്റ് വാഹനം.അടുത്ത് തന്നെ വിപണിയിൽ എത്തുന്ന ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 5 ലക്ഷത്തിൽ താഴെയായിരിക്കും എന്നാണ് അറിയുന്നത്.

4. maruti brezza : 1.5 ലിറ്റർ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എൻജിനിൽ എത്തുന്ന ഈ വാഹനം കൂടുതൽ ഇന്ധനക്ഷമതയും കരുത്തും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഓട്ടോമാറ്റിക് , മാനുവൽ ഗിയർ ബോക്സ് ഓപ്ഷനുകൾ പുതിയ brezza യിൽ ഉണ്ടാകും. 7 ലക്ഷം മുതലായിരിക്കും ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 5 KIA SONET : 1.0-litre Kappa Turbo GDI petrol എൻജിൻ, 1.2-litre Kappa petrol എൻജിൻ , 1.5-litre U2 CRDi diesel എൻജിൻ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ആയിരിക്കും ഈ വാഹനം എത്തുന്നത്. ഹ്യുണ്ടായിയുടെ അടുത്തിടെ ഇറങ്ങിയ Venue എന്ന കോംപാക്ട് SVU യുടെ പ്ലാറ്റ് ഫോമിലായിരിക്കും KIA SONET നെ അവതരിപ്പിക്കുന്നത്.

Leave a Reply