ഒരു ഡ്രൈവറുടെ അശ്രദ്ധ മൂലം തകർന്നത് 16 വാഹനങ്ങൾ, കവർന്നത് 4 ജീവൻ: നടുക്കും വിഡിയോ.

ബംഗളുരു സേലം ദേശിയ പാതയിൽ ഉണ്ടായ നടന്ന അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അമിത വേഗത്തിൽ എത്തിയ ലോറി റോഡിലെ ബ്ളോക്കിൽ നിർത്തിയിട്ടിരുന്ന 16 വാഹനങ്ങളെ ആണ് ഇടിച്ചു തെറിപ്പിച്ചത്. ഇതിൽ 4 പേരുടെ ജീവനും നഷ്ട്ടമായി.

ബെംഗളൂരു – സേലം റോഡിൽ അതിർത്തിയോട് ചേർന്ന് ധർമ്മപുരി തോപ്പൂർ ഘട്ടിൽ ആണ് അപകടം ഉണ്ടായത് 12 കാറുകളും 2 മിനി ലോറിയും 2 ഇരുചക്രവാഹനങ്ങളും അടക്കം 16 വാഹനങ്ങളെ അമിത വേഗത്തിൽ വന്ന കണ്ടയ്‌നർ ലോറി ഇടിച്ചു തകർത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് അപകടം സംഭവിച്ചത്.

ദേശിയ പാതയിൽ മറ്റൊരു ട്രക്ക് ബ്രേക് ഡൌൺ ആയതിനെ തുടർന്ന് ഗതാഗത കുരുക്ക് ഉണ്ടാവുകയായിരുന്നു. ഈ ഗതാഗത കുരുക്ക് പൊലീസും നാഷണൽ ഹൈവേ അധികൃതരും ചേർന്ന് നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായതു. ആന്ധ്രയിൽ നിന്നും സിമന്റുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബ്ളോക്കിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്.

അപകട സാധ്യത കൂടിയ റോഡായതുകൊണ്ട് വേഗം നിയന്ത്രണിക്കണമെന്ന് ഉള്ള മുന്നറിയിപ്പും ബോർഡുകളും വഴിയിലുടനീളം ഉണ്ടായിട്ടും ഡ്രൈവറുടെ അശ്രദ്ധ ആണ് അപകട കാരണമെന്നാണ് ദൃസാക്ഷികൾ പറയുന്നത്. അപകടത്തിൽ പരിക്കേണ്ട മൂന്നു പേരുടെ നില ഗുരുതരവുമാണ്.

അപകടം നടന്നയുടനെ സംഭവ സ്ഥലത്തു നിന്നും ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Leave a Reply