156 കിലോമീറ്റർ മൈലേജ്. 90 കിലോമീറ്റർ വേഗം പുത്തൻ ഇലക്ട്രിക് ബൈക്ക് Revolt RV 400 ന്റെ വിശേഷങ്ങൾ കാണാം.

ഇന്ധനവിലയിലെ വർദ്ധനവ് സാധാരണക്കാരന്റെ തലയിൽ ഇടിത്തീ പോലെ വീണിരിക്കുന്നു ഈ അവസരത്തിൽ ഒരു ആശ്വാസം നൽകുന്ന വാർത്ത കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിലേക്ക് എത്തുന്നതാണ്. നിരവധി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും എന്ന് വിപണിയിൽ എത്തുന്നുണ്ട്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ഇലക്ട്രിക് ബൈക്കിന്റെ വിശേഷങ്ങൾ ആണ്.

Revoit RV 400 എന്ന ബൈക്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാഴ്ച്ചയിൽ വാഹനം ഒരു സ്പോർട്ട് ബൈക്കിന്റെ ലുക്കിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും നിറത്തിന്റെ കോമ്പിനേഷനിൽ ആണ് ഈ ബൈക്ക് എത്തിയിരിക്കുന്നത്. മോണോ ഷോക്ക് സസ്പെൻഷനിൽ എത്തിയിരിക്കുന്ന ബൈക്കിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്.

240 mm ആണ് ഡിസ്‌ക് സൈസ്. ഡ്യൂൽ ചാനൽ abs സിസ്റ്റം ബൈക്കിനു ലഭ്യമാണ്. ഇലക്ട്രിക് ബൈക്കുകയിൽ ഏറ്റവും പ്രധാന കാര്യം അതിന്റെ റൈഡിങ് റേഞ്ച് ആണ്. ഒറ്റ തവണ ചാർജ് ചെയ്‌താൽ 156 കിലോമീറ്റർ സഞ്ചരിക്കുവാൻ Revoit RV 400 നു ആകും. 4.5 മണിക്കൂർ ആണ് ബാറ്ററി ഫുൾ ചാർജ് അകാൻ എടുക്കുന്ന സമയം. മൊബൈൽ കണക്റ്റിവിറ്റി അടക്കം നിരവധി ഫീച്ചറുകൾ ബൈക്കിൽ ലഭ്യമാണ്.

എക്സോസ്റ് സൗണ്ട് ഒരു ബൈക്കിനെ സംബന്ധിച്ചു പ്രധാന കാര്യമാണ്. എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങളിൽ ശബ്‌ദം ഉണ്ടാകാറില്ല. അതിനാൽ തന്നെ Revoit RV 400 ശബ്‍ദം ലഭിക്കുന്നതിനായി പ്രത്യേക സജ്ജീകരണം വാഹനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. 85 കിലോമീറ്റർ വരെയാണ് ബൈക്കിന്റെ പരമാവധി വേഗം. ഒരു ലക്ഷം രൂപയാണ് ബൈക്കിന്റെ വില. കൂടുതൽ വിശേഷങ്ങൾ അറിയാൻ ചുവടെയുള്ള വീഡിയോ കാണാം.

Leave a Reply