120 കിലോമീറ്റർ വേഗം; 140 കിലോമീറ്റർ മൈലേജ്; ഇലക്ട്രിക് ബൈക്കുകളിൽ രാജാവാകാൻ KM 3000, കെഎം 4000

ഇലക്ട്രിക് ബൈക്കുകളുടെ എല്ലാ ധാരണകളെയും പൊളിച്ചടിക്കികൊണ്ട് കിടിലം സ്‌പോർട് ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കബീര മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് കമ്പനി. കെ.എം.3000, കെ.എം.4000 എന്നീ രണ്ടു മോഡലുകളെ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിനെ അവതരിപ്പിച്ചു 4 ദിവസത്തിനകം ആദ്യ ബാച്ചിലേ 5000 ബൈക്കുകളും വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

ചെറു ഇലക്ട്രിക് സ്‌കൂട്ടർ നിര്മിച്ചരുന്ന കമ്പനി ഈ മാസമാണ് ആദ്യമായി ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും അടിസ്ഥാന പതിപ്പ് കബീർ 6km 3000 എന്ന മോഡലാണ് ഇക്കോ മോഡിൽ 120 കിലോമീറ്റർ ശ്രേണിയും സ്പോർട്സ് മോഡിൽ 60 കിലോമീറ്റർ ശ്രേണിയും കമ്പനി അവകാശപ്പെടുന്നു

ഈ രണ്ടു മോഡലുകളിൽ പുറത്തിറങ്ങുന്ന ബൈക്കുകൾക്ക് 4.60 കിലോവാട്ട് ബാറ്ററി 4.4 കിലോവാട്ട് ബാറ്ററിയും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ടു ബൈക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ബാറ്ററി 80 ശതമാനത്തോളം ചാർജ് ചെയ്യാം എന്നതാണ് അതായത് രണ്ടു മണിക്കൂർ കൊണ്ട് 50 മിനിട്ടിൽ ഇക്കോ ചാർജ് വഴിയും മറ്റൊന്ന് 50 മിനിറ്റ് ബൂസ്റ്റ് ചാർജ് വഴിയും 80 ശതമാനംവരെ ചാർജ് ചെയ്യാം

കോമ്പി ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടുത്തിക്കൊണ്ട് യാത്രയ്ക്ക് കൂടുതൽ സേഫ്റ്റി ഉറപ്പുവരുത്തിയിട്ടുണ്ട് സിംഗിൾ റിയർ ഡിസ്ക് ബ്രേക്കുകൾ ആണ് ബൈക്കിൽ ഉൾപെടുത്തിയിട്ടുള്ളത്. ഈ മോഡലുകൾക്കൊപ്പം മോഡലായ കെ എം 4001 ഡ്യുവൽ ഡിസ്ക് ബ്രേക്ക് എന്ന ടെക്നോളജിയും ഉൾപ്പെടുത്തിയിട്ടുണ്ട് ഇത്രയും ടെക്നോളജി കളും ഫീച്ചറുകളും ഉൾപ്പെടുത്തിക്കൊണ്ട് ഇറക്കിയ ഈ ബൈക്കിന് ആരാധകർ ഏറെയാണ്

കൂടാതെ തന്നെ ന്യൂജനറേഷൻ തലമുറയെ കൂടുതൽ ആകാംക്ഷയിൽ ആക്കുന്ന സ്റ്റൈലിഷ് ലുക്ക് ആണ് ബൈക്കിൽ നൽകിയിരിക്കുന്നത്. കബീറ KM 3000 ന് 1,26,990 രൂപയും കബീറ KM 4000 -ന് 1,36, 990 രൂപയുമാണ് എക്‌സ്-ഷോറൂം വില.

Leave a Reply