സ്വന്തമായി കാർ നിർമ്മിച്ചു ഞെട്ടിച്ചുകൊണ്ട് ഈ പത്താം പത്താം ക്ലാസ്സുകാരൻ

ലോകമെബാടും ആളുകൾ ലോകാടൗണിൽ കുടുങ്ങി വീടുകളിൽ ഇരുന്നു മുഷിയുമ്പോൾ ഇതിൽ നിന്നുമൊക്കെ വെത്യസ്തനായി ഈ ലോക്ദടൗൺ കാലത്തെയും ഫലപ്രദമായി ഉപയോഗിക്കുകയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ ജിജിൻ എന്ന ഈ പത്താം ക്ലാസ്സുകാരൻ. ജിജിനു ഈ ലോക്‌ഡോൺ കാലം തന്റെ തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള സമയമാണ്. വെറും 15 വയസുള്ള ഈ മിടിക്കാൻ സ്വന്തമായി ഒരു കാർ നിർമിച്ചുകൊണ്ടാണ് ഈ വേറിട്ട കാലത്തിൽ സമൂഹത്തിൽ മാതൃകയായത്. ആക്രിക്കടയിൽ നിന്നും വാങ്ങിയ എൻജിനും ബ്രേക്കും ടയറുകളും ശേഖരിച്ചുകൊണ്ടായിരുന്നു ഇതിനായി ജിജിൻ നിർമാണം തുടങ്ങിയത്.

കോവലം മൂന്ന് ദിവസം മാത്രം കൊണ്ടാണ് ജിജിൻ ഈ കാർ നിർമിച്ചിരിക്കുന്നത് എന്നത് ഏവരെയും അതിശയിപ്പിക്കുന്നതാണ്. നിലവിൽ ഇതിന്റെ പണി മുഴുവൻ പൂർത്തിയായിട്ടില്ല എങ്കിലും നിരത്തിൽ ഓടിക്കാവുന്ന വിധത്തിൽ ആയിട്ടുണ്ട് ബോഡിയുടെ നിർമാണം മാത്രമാണ് ഇനി ബാക്കിയുള്ളത്. സ്‌കൂളിലെ ശാസ്ത്ര മേളക്ക് ഇതിന്റെ ഒരുചെറിയ രൂപം ജിജിൻ നിർമിച്ചിരുന്നു. പത്താം ക്ലാസ്സുകളുടെ പരീകഷകൾ കഴിയുന്നതോടു കൂടെ തന്റെ കാറിന്റെ പണികൾ മുഴുവൻ പൂർത്തിയാകും എന്നാണ് ജിജിൻ പറയുന്നത്. നിർമാണ തൊഴിലാളിയെ അച്ഛൻ സുനിൽ കുമാറിന്റെ പിന്തുണയോടെയാണ് ജിജിൻ കാർ നിർമിക്കുന്നത്.

ഒപ്പം കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പൂർണ പിന്തുണ കാർ നിർമാണത്തിൽ ജിജിന് നൽകുന്നുണ്ട്. ഇതിനു മുൻപും പല കാര്യങ്ങളും നിർമിക്കുവാൻ ജിജിന് വളരെ താൽപര്യമായിരുന്നു എന്ന് ജിജിന്റെ ‘അമ്മ പറഞ്ഞു. ഉപയോഗ ശൂന്യമായ പാഴ്വസ്തുക്കളുപയോഗിച്ചുകൊണ്ടാണ് ജിജിന്റെ നിർമാണങ്ങൾ. കാർ നിർമിക്കുവാനായി തനിക്ക് ചിലവായതു മൂവായിരം രൂപ മാത്രമാണ് എന്നും ജിജിൻ പറഞ്ഞു. തുടർന്ന് പോളിടെക്നിക്കിൽ പഠിച്ചു ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആകണം എന്നാണ് ജിജിന്റെ ആഗ്രഹം. ജിജിന് ഇനിയും ഇതുപോലെയുള്ള പ്രവർത്തികളിലൂടെ ഒരു മികച്ച ഭാവി ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രേത്യശികം

Leave a Reply